'ഓട്ടോറിക്ഷ വാങ്ങാൻ ഇത്രയും പണം വേണ്ട !', ലൂയി വിറ്റോണിൻ്റെ മെൻ കളക്ഷനിൽ ഓട്ടോറിക്ഷ ബാഗ്

പ്രതീകാത്മക ചിത്രം, ലൂയി വിറ്റോൺ അവതരിപ്പിച്ച ബാഗ് ഫോട്ടോ:canva.com,Instagram/@dietparatha
പ്രതീകാത്മക ചിത്രം, ലൂയി വിറ്റോൺ അവതരിപ്പിച്ച ബാഗ് ഫോട്ടോ:canva.com,Instagram/@dietparatha

ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണിന്റെ ബാഗും ഷൂവിനും കൂളിങ് ഗ്ലാസുമെല്ലാം പുതിയ പരീക്ഷണങ്ങളാല്‍ ശ്രദ്ധനേടാറുണ്ട്. ഫഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ ലൂയിസ് വിറ്റോണിന്റെ  പുരുഷന്മാര്‍ക്കുള്ള 2026 സ്പ്രിംഗ്/സമ്മര്‍ കളക്ഷനാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. 

കളക്ഷനിലെ ഓട്ടോറിക്ഷയുടെ ആകൃതിയിലുള്ള ഹാന്‍ഡ്ബാഗാണ് താരം. ഫാരല്‍ വില്യംസിന്റെ നേതൃത്വത്തിലാണ് രൂപകല്പന. ഫാരല്‍ വില്യംസിന്റെ കളക്ഷന്‍ ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിനും പൈതൃകത്തിനും ആദരമര്‍പ്പിച്ചുകൊണ്ടുള്ളതാണ്. ഇതില്‍ ശ്രദ്ധ ആകര്‍ഷിച്ചത് ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ഈ വിചിത്ര ഹാന്‍ഡ്ബാഗാണ്. ഡയറ്റ് പരാഠ എന്ന ക്രിയേറ്ററാണ് സമൂഹിക മാധ്യമങ്ങളില്‍ ഓട്ടോ ബാഗിനെ പ്രശസ്തി നേടിനല്‍കിയത്. 

ലൂയിസ് വിറ്റോണിന്റെ ക്ലാസിക് മോണോഗ്രാം ക്യാന്‍വാസില്‍ രൂപകല്പന ചെയ്ത ബാഗില്‍ ചെറിയ ചക്രങ്ങളും കാമല്‍ ലെതര്‍( ഒട്ടകത്തിന്റെ തൊലിയില്‍ നിന്ന് നിര്‍മ്മിച്ചത്)ഹാന്‍ഡിലുകളും ഉണ്ട്. 35 ലക്ഷം രൂപയാണ് ബാഗിന്റെ വിലെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഗിൻ്റെ വിലയെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഓട്ടോറിക്ഷയ്ക്ക് ഇത്രയും വിലയുണ്ടാകില്ലന്നുള്ള കമൻ്റുകളിടാൻ ആളുകൾ മറന്നില്ല. 

ലൂയിസ് വിറ്റോണ്‍ വിചിത്രമായ രൂപങ്ങളില്‍ ബാഗുകള്‍ നിര്‍മിക്കുന്നത് ആദ്യമായല്ല. വിമാനം, ഡോള്‍ഫിന്‍, ലോബ്സ്റ്റര്‍ തുടങ്ങിയ ആകൃതികളില്‍ ബാഗുകള്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ആഡംബര കമ്പനി ഇന്ത്യന്‍ ശൈലികളില്‍ പ്രചോദനംകൊണ്ട് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ ചിലര്‍ ആവേശം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ ഇന്ത്യക്കാരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പ്രതികരിച്ചു. കൊലാപൂരി ചെരുപ്പുകളും പ്രാഡയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ചേര്‍ത്തായിരുന്നു മറ്റുചിലര്‍ ഓട്ടോ ബാഗ് ഡിസൈനില്‍ അഭിപ്രായപ്രകടനം നടത്തിയത്. 

മിലാനില്‍ നടന്ന ഫാഷന്‍ വീക്കിലെ സ്പ്രിങ്/ സമ്മര്‍ 2026 ഷോയില്‍ കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ള പാദരക്ഷകള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പ്രാഡ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പ്രതിഷേധവുമായി കരകൗശല വിദഗ്ധരും രംഗത്തെത്തിയിരുന്നു. പ്രാഡ ഭൗമസൂചിക പദവി (ജിഐ) അവകാശങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു ആരോപണം.


 


 

Content Highlights: Louis Vuitton`s Spring/Summer 2026 collection features a unique auto-rickshaw shaped handbag designe