'എന്റെ ബാര്‍ബി ലോകത്ത്'; പിങ്ക് ഫ്‌ളോറല്‍ ഫ്രോക്കില്‍ സുന്ദരിയായി കീര്‍ത്തി

അഭിനയത്തോടൊപ്പംതന്നെ ഫോട്ടോഷൂട്ടുകളിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുള്ള നടിയാണ് കീര്‍ത്തി സുരേഷ്. സാരി പോലെയുള്ള ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്കൊപ്പം മോഡേണ്‍ ഔട്ട്ഫിറ്റുകളിലും കീര്‍ത്തി സുന്ദരിയായെത്താറുണ്ട്.
ഇപ്പോഴിതാ പല നിറങ്ങള്‍ ചേര്‍ന്ന ഒരു ഫ്രോക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. പിങ്ക്, ഓറഞ്ച്, പച്ച, വെള്ള നിറങ്ങളിലുള്ള ഫ്‌ളോറല്‍ പ്രിന്റ് വരുന്ന സ്ലീവ്‌ലെസ് ഫ്രോക്കാണ് കീര്‍ത്തി ധരിച്ചത്. ചുവപ്പ് നിറത്തിലുള്ള ഹീല്‍സാണ് ഇതിനൊപ്പം അണിഞ്ഞത്. കഴുത്തിലണിഞ്ഞ ചോക്കറും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഒരു വശത്ത് മുത്തുകളും മറുവശത്ത് സ്വര്‍ണച്ചങ്ങലക്കണ്ണികളും വരുന്ന ഡിസൈനിലുള്ള ചോക്കറാണ് കീര്‍ത്തി ധരിച്ചത്. ഇതിനൊപ്പം കാതില്‍ പേള്‍ സ്റ്റഡും അണിഞ്ഞു.
'എന്റെ ബാര്‍ബി ലോകത്ത്' എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'രഘു താത്ത' എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഫോട്ടോഷൂട്ട്.
Content Highlights: keerthy sureshs new photoshoot in pink floral dress