സെയ്ഫിനും കുട്ടികള്‍ക്കുമൊപ്പം പുതുവത്സരാഘോഷം; കരീന അണിഞ്ഞത് നാല് ലക്ഷത്തിന്റെ മെറ്റാലിക് ഡ്രസ്സ്

കരീനാ കപൂറിന്റെ പുതുവത്സരാഘോഷത്തില്‍നിന്ന്‌ | Photo: instagram/ kareena kapoor
കരീനാ കപൂറിന്റെ പുതുവത്സരാഘോഷത്തില്‍നിന്ന്‌ | Photo: instagram/ kareena kapoor

പുതുവത്സരത്തെ ആഘോഷപൂര്‍വ്വമാണ് എല്ലാവരും വരവേറ്റത്. വിദേശരാജ്യങ്ങളിലാണ് ബോളിവുഡ് താരങ്ങളില്‍ മിക്കവും പുതുവത്സരം ആഘോഷിച്ചത്. താരദമ്പതിമാരായ കരീന കപൂറും സെയ്ഫ് അലി ഖാനും തിരഞ്ഞെടുത്തത് സ്വിറ്റ്‌സര്‍ലന്റാണ്. ഒപ്പം മക്കളായ തയ്മൂറും ജേയുമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പുതുവത്സരാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 2025-ല്‍ വീട്ടിലെത്തിയത് 'ഈ മൂഡിലാണ്' എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

മഞ്ഞില്‍ പുതഞ്ഞ സ്വിറ്റ്‌സര്‍ലന്റിന്റെ പശ്ചാത്തലത്തില്‍ സില്‍വര്‍ നിറത്തിലുള്ള മെറ്റാലിക് മിഡി ഡ്രസ്സ് ധരിച്ച കരീനയെ അതിസുന്ദരിയായാണ് ചിത്രങ്ങളില്‍ കാണുന്നത്. ഇതിന് യോജിക്കുന്ന പച്ചക്കല്ല് പതിപ്പിച്ച മാലയും കമ്മലും അണിഞ്ഞു. ഒപ്പം ചുവപ്പ് ഹൈ ഹീല്‍സും കൂടിയായതോടെ കരീനയുടെ ലുക്ക് പൂര്‍ണമായി. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു സെയ്ഫിന്റെ വേഷം. 

അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ റാല്‍ഫ് ലൗറെന്റെ കളക്ഷനില്‍ നിന്നുള്ളതാണ് കരീനയുടെ മിഡി ഡ്രസ്സ്. ഇതിന്റെ വില 4568 ഡോളറാണ്. അതായത് ഏകദേശം നാല് ലക്ഷം രൂപ.
 

Content Highlights: kareena kapoors metallic dress for new years celebration