ജോ ജൊനാസും ടിമോതിയും ബിടിഎസ് ഗായകരെ കോപ്പിയടിച്ചു; സാമൂഹിക മാധ്യമത്തിൽ നിറഞ്ഞ് മീമുകൾ

ജോ ജൊനാസ്, ജെ ഹോപ്പ്, ടിമോതി ഷാലമെ,  ഷം​ഗൂക് | Photos: twitter.com/bvmin3
ജോ ജൊനാസ്, ജെ ഹോപ്പ്, ടിമോതി ഷാലമെ, ഷം​ഗൂക് | Photos: twitter.com/bvmin3

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാൻഡുകളിൽ ഒന്നാണ് ബിടിഎസ്. ഏഴ് പേരടങ്ങുന്ന ഈ സംഗീത കൂട്ടായ്മ 2010 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കൊറിയയിൽ വളരെ പെട്ടന്ന് തന്നെ ജനപ്രീതി നേടിയ ബി.ടി.എസ് 2018 ലാണ് ലോകമൊട്ടാകെ പ്രശസ്തി നേടുന്നത്. ബിടിഎസ് ​ഗായകരുടെ പാട്ടിനു മാത്രമല്ല ഫാഷനും പലയിടങ്ങളിലും ആരാധകരുണ്ട്. ഇപ്പോഴിതാ ഓസ്കർ വേദിയിലും ബിടിഎസ് ഫാഷന്റെ സ്വാധീനമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 

94ാമത് ഓസ്കർ വേദിയിലെത്തിയ ചില താരങ്ങളുടെ ഔട്ട്ഫിറ്റുകൾ ബിടിഎസ് ​ഗായകരുടേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. ​ഗായകൻ ജോ ജൊനാസ് നടൻ ടിമോതി ഷാലമെ തുടങ്ങിയവരുടെ ഔ‌ട്ട്ഫിറ്റുകൾ ബിടിഎസ് ​ഗായകരുടെ ലുക്കിൽ നിന്ന് പകർത്തിയതാണ് എന്നാണ് കമന്റുകൾ. 

ഭാര്യയും നടിയുമായ സോഫീ ടർണറിനൊപ്പമാണ് ജോ ജൊനാസ് വേദിയിലെത്തിയത്. ലൂയീ വിറ്റോണിന്റെ ഏറ്റവും പുതിയ കളക്ഷനിൽ നിന്നുള്ള ബ്ലാക് സ്യൂട്ട് ധരിച്ചാണ് ജോ ഓസ്കർ പാർട്ടിക്കെത്തിയത്. ബിടിഎസിലെ ഏറ്റവും സ്റ്റൈലിഷ് അം​ഗങ്ങളിലൊരാളായ ജെ ഹോപ്പിനെ കോപ്പിയടിച്ചിരിക്കുകയാണ് ജോ എന്നാണ് പലരുടെയും കണ്ടെത്തൽ. ഒരു മാ​ഗസിന്റെ ഫോട്ടോഷൂട്ടിനായി ഹോപ് ധരിച്ച സ്യൂട്ടിന് സമാനമാണ് ജോയുടെയും ഔട്ട്ഫിറ്റ്.

തീർന്നില്ല ഓസ്കറുകൾ വാരിക്കൂട്ടിയ ഡ്യൂൺ എന്ന ചിത്രത്തിലെ നടൻ ടിമോതി ഷാലമെയും ബിടിഎസ് ​ഗായകരിലൊരാളെ കോപ്പിയടിച്ചു എന്നും മീമുകൾ ഉയരുന്നുണ്ട്. ബിടിഎസിലെ ഷം​ഗൂക് എന്ന ​ഗായകൻ ഒരിക്കൽ ധരിച്ച വസ്ത്രത്തിന് സമാനമാണ് ടിമോതിയുടേതും. സിയോളിൽ വച്ച് നടന്ന സം​ഗീത പരിപാടിക്കിടെ ഷം​ഗൂ​ഗ് ധരിച്ച ബ്ലാക് ഔട്ട്ഫിറ്റ് ടിമോതി പകർത്തിയതാണ് എന്നാണ് ആരാധകരുടെ വാദം. 

ഷർട്ടിനു പകരം സീക്വൻസുകൾ നിറഞ്ഞ ബ്ലേസറാണ് ടിമോതി ധരിച്ചിരുന്നത്. ഇരുവരുടെയും ചിത്രങ്ങൾ ബിടിഎസ് ​ഗായകർക്കൊപ്പം ചേർത്ത് മീമുകൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ആരാധകർ ഇപ്പോൾ.  

Content Highlights: joe jonas timothee chalamet oscar looks, bts singers, j hope and jungkook, celebrity fashion