കാനില്‍ ആരാധകരുടെ കണ്ണിലുടക്കി മെറില്‍ സ്ട്രീപ്പിന്റെ കമ്മല്‍;പിന്നില്‍ ഇന്ത്യന്‍ ഡിസൈനര്‍

സിനിമയുടേയും ഫാഷന്റേയും സംഗമ ഭൂമിയാണ് കാന്‍ ചലച്ചിത്രമേള. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭിനേതാക്കള്‍ ചലച്ചിത്രമേളയുടെ ഭാഗമാകുന്നു. ചിലര്‍ സ്‌ക്രീനില്‍ അഭിനയത്തിലൂടെ കൈയടി നേടുമ്പോള്‍ മറ്റു ചിലര്‍ റെഡ് കാര്‍പറ്റില്‍ ഫാഷനിലെ വ്യത്യസ്തത കൊണ്ട് അഭിനന്ദനം ഏറ്റുവാങ്ങുന്നു. ഇത്തവണ ഫാഷനിലൂടേയും അഭിനയത്തിലൂടേയും ആരാധകരെ കൈയിലെടുത്തത് ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്പാണ്.
ചലച്ചിത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇത്തവണ ആജീവനാന്ത പുരസ്‌കാരം നല്‍കിയാണ് കാന്‍ ചലച്ചിത്രമേള ആദരിച്ചത്. 74-കാരിയായ താരം എണ്‍പതോളം സിനിമകളുടെ ഭാഗമായി. നിരവധി ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോച്ചിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച മെറില്‍ തന്റെ കരിയറിനെ കുറിച്ച് സംസാരിച്ചു. 40-ാം വയസിലെത്തിയപ്പോള്‍ തന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് താന്‍ കരുതിയിരുന്നതെന്നും 35 വര്‍ഷത്തിന് ശേഷമാണ് കാനില്‍ വീണ്ടും വരുന്നതെന്നും മെറില്‍ വ്യക്തമാക്കി. 1989-ല്‍ ഈവിള്‍ ഏഞ്ചല്‍സ് എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ് അവര്‍ അവസാനം കാനിലെത്തിയത്.
എന്നാല്‍ പുരസ്‌കാരവേദിയില്‍ മാത്രമല്ല, തന്റെ ഔട്ട്ഫിറ്റിലൂടേയും ആഭരണങ്ങളിലൂടെയും മെറില്‍ ആരാധകരെ കൈയിലെടുത്തു. സാറ്റിന്‍ തുണിയിലുള്ള റാപ്പ് ഡ്രസ്സ് ധരിച്ചെത്തിയ മെറിലിന്റെ കമ്മലിലാണ് ആരാധകരുടെ കണ്ണുടക്കിയത്. പ്രശസ്തനായ ഇന്ത്യന്‍ ഡിസൈനര്‍ ഹനത് സിങ്ങ് നിര്‍മിച്ച കമ്മലാണ് മെറില്‍ അണിഞ്ഞത്. ഇതിന്റെ സന്തോഷം ഹനത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തേയും നിരവധി താരങ്ങള്‍ ഹനത് സിങ്ങ് രൂപകല്‍പന ചെയ്ത ആഭരണങ്ങള്‍ ധരിച്ചിട്ടുണ്ട്. മഡോണ, മേഗന്‍ ഫോക്‌സ്, ആലിയ ഭട്ട്, കരീന കപൂര്‍, റിയാന, സീനത്ത് അമന്‍, ഡിംപിള്‍ കപാഡിയ, അനന്യ പാണ്ഡെ തുടങ്ങിയവരെല്ലാം ആ പട്ടികയിലുണ്ട്.
മുഗള്‍-രജ്പുത്ര കരകൗശലതയുടേയും യൂറോപ്യന്‍ കലയുടേയും സമന്വയമാണ് ഹനതിന്റെ ഡിസൈനുകളുടെ പ്രത്യേകത. പാരമ്പര്യത്തെ കൈവിടാതെ നിര്‍മിക്കുന്ന ഈ ആഭരണങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖലയില്‍ പ്രവത്തിച്ചുവരികയാണ് ഹനത്. കപുര്‍ത്തല രാജകുടുംബത്തിലെ പിന്‍ഗാമി കൂടിയായ ഹനതിനെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത് ആഭരണനിര്‍മാണ രംഗത്തെ കുടുംബപാരമ്പര്യമാണ്. ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ പൂര്‍വികരുമായുള്ള ബന്ധവും ഹനത്തിന്റെ ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍-പാശ്ചാത്യ സംസ്‌കാരങ്ങള്‍ ഒന്നിക്കുന്ന ഡിസൈനുകളുടെ രൂപകല്‍പനയ്ക്ക് പിന്നിലും ഈ പാരമ്പര്യവും കുടുംബ ബന്ധങ്ങളുമാണ്.
Content Highlights: cannes 2024 red carpet meryl streep rocks earrings from an Indian jeweller