ബ്ലാക്ക് കോര്‍സെറ്റ് ഗൗണില്‍ സുന്ദരിയായി അഹാന; മെറ്റ് ഗാല ലുക്ക് ആണെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടിയാണ് അഹാന കൃഷ്ണ. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും യാത്രയിലെടുത്ത ചിത്രങ്ങളും അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
സാറ്റിന്‍ മെറ്റീരിയലിലുള്ള കറുപ്പ് ഗൗണില്‍ അതിസുന്ദരിയായ താരത്തെ ചിത്രങ്ങളില്‍ കാണാം. ഈ കോര്‍സെറ്റ് ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ താരത്തിന് മെറ്റ് ഗാലയിലെ ലുക്ക് തന്നെ നല്‍കുന്നുണ്ട്. പഫ് ഓഫ് ഷോള്‍ഡര്‍ സ്ലീവും ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കോട് കൂടിയ കോര്‍സെറ്റുമാണ് ഈ ഗൗണിന്റെ പ്രത്യേകത.
'റൂഹി'ന്റെ ഔട്ട്ഫിറ്റ് സ്റ്റൈല്‍ ചെയ്തത് അഫ്ഷീന്‍ ഷാജഹാനാണ്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തത്. അഹാനയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മെറ്റ് ഗാലയിലേക്ക് അഹാനയെ വിളിക്കാമായിരുന്നു എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: ahaana krishna new photoshoot photos