ഹോട്ട് ലുക്കില്‍ പ്രിയാ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട്‌

പ്രിയ വാര്യര്‍ | Photo: instagram/ priya varrier
പ്രിയ വാര്യര്‍ | Photo: instagram/ priya varrier

ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവന്‍ തരംഗമായ താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. ഇതിലെ മാണിക്യമലരായ എന്ന ഗാനരംഗത്തിലാണ് കണ്ണിറുക്കലാണ് പ്രിയയെ പ്രശസ്തയാക്കിയത്. 

പിന്നീട് ബോളിവുഡില്‍ ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചു. മലയാളത്തില്‍ ലൈവ്, കൊള്ള എന്നിവയാണ് പ്രിയയുടെ പുതിയ ചിത്രങ്ങള്‍. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

വെള്ള നിറത്തിലുള്ള കോര്‍സെറ്റ് മിഡി ഡ്രസ്സാണ് പ്രിയ ധരിച്ചത്. സ്ലീവ്‌ലെസായ, ഡീപ് നെക്കുള്ള ഔട്ട്ഫിറ്റ് കൂടുതല്‍ ഹോട്ട് ലുക്ക് നല്‍കുന്നു. ഒപ്പം വെളുത്ത ഹീല്‍സും ധരിച്ചിട്ടുണ്ട്. ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും ആഭരണങ്ങളൊന്നുമില്ലാത്ത കഴുത്തും താരത്തെ കൂടുതല്‍ സെക്‌സിയാക്കുന്നുണ്ട്.

'ഒരു പൂ പോലെ വിരിയുക, നിങ്ങളുടെ സൗന്ദര്യത്തെ വെളിപ്പെടുത്തുക', എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു. ഈ ഔട്ട്ഫിറ്റില്‍ പ്രിയ മനോഹരിയായിരിക്കുന്നു എന്നാണ് അധികപേരും കമന്റ് ചെയ്തത്.

Content Highlights: actress priya varrier new photoshoot hot look