പിങ്ക് ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായി അഞ്ജു കുര്യന്‍

അഞ്ജു കുര്യന്‍ | Photo: instagram/ anju kurian
അഞ്ജു കുര്യന്‍ | Photo: instagram/ anju kurian

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ നടിയാണ് അഞ്ജു കുര്യന്‍. അതിന് മുമ്പ് ഹിറ്റ് ചിത്രങ്ങളായ നേരം, ഓം ശാന്തി ഓശാന,  പ്രേമം എന്നീ ചിത്രങ്ങളിലെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാനയില്‍ വിനീത് ശ്രീനിവാസന്റെ ജോഡിയായിട്ടാണ് അഞ്ജു അഭിനയിച്ചത്.അടുത്തിടെ പുറത്തിറങ്ങിയ അബ്രഹാം ഓസ്ലറിലും താരം വേഷമിട്ടു.

ഇപ്പോഴിതാ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അഞ്ജു. പിങ്ക് നിറത്തിലുള്ള മിനി ബോഡികോണ്‍ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. നേര്‍ത്ത സ്ട്രാപ്പുള്ള, ദേഹത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ഔട്ട്ഫിറ്റിന് ഡീപ് നെക്കാണ് നല്‍കിയിരിക്കുന്നത്. 

സിംപിള്‍ മേക്കപ്പിനൊപ്പം സില്‍വര്‍ ഹാങിങ് കമ്മല്‍ മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഹെയര്‍സ്റ്റൈലില്‍ പോണിടെയ്‌ലും പരീക്ഷിച്ചു. പ്രശൂണ്‍ പ്രശാന്ത് ശ്രീധറാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തതും സ്റ്റൈല്‍ ചെയ്തതും അരുണ്‍ദേവാണ്. മേക്കപ്പ് നൂറും കാർത്തിക് ഹെയർസ്റ്റൈലും ചെയ്തു. 

അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. മനോഹരമായ ശരീരഘടനയാണ് അഞ്ജുവിനുള്ളതെന്നും സണ്ണി ലിയോണിനേയും നോറ ഫത്തേഹിയേയും പോലെ തോന്നുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

Content Highlights: actress anju kurian pink bodycon outfit photoshoot