ബ്രൈഡല്‍ ലുക്കില്‍ സുന്ദരിയായി അഹാന; വിവാഹമായോ എന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായ നടിയാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും 25 ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് അഹാനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. യാത്ര പോയതിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം അഹാന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ബ്രൈഡല്‍ ഫോട്ടോഷൂട്ടുമായി തരംഗം സൃഷ്ടിക്കുകയാണ് അഹാന. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയെ ചിത്രങ്ങളില്‍ കാണാം. ഡിസൈന്‍ഡ് ഓഫ് വൈറ്റ് ഗൗണില്‍ വെസ്റ്റേണ്‍ ബ്രൈഡല്‍ ലുക്കിലാണ് താരം ആരാധകരുടെ മനം കവര്‍ന്നത്.
ഫുള്‍ ലെങ്ത് ഗൗണിന് ഡീപ് വി നെക്കാണ് നല്‍കിയിരിക്കുന്നത്. നിറയെ സ്റ്റോണ്‍ വര്‍ക്കുള്ള ഗൗണിന് ഫുള്‍ സ്ലീവ് കൂടുതല്‍ ഭംഗി നല്‍കുന്നു. ഇതിനൊപ്പം കൈയില്‍ മനോഹരമായൊരു ഫ്‌ളവര്‍ ബൊക്കയും അഹാന പിടിച്ചിട്ടുണ്ട്. സിംപിള്‍ മേക്കപ്പാണ് തിരഞ്ഞെടുത്തത്. സ്റ്റോണ്‍ കമ്മലും മൂക്കുത്തിയും കൂടുതല്‍ സുന്ദരിയാക്കി.
ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. വിവാഹമായോ എന്നാണ് എല്ലാവരുടേയും സംശയം. ഇതൊരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് മാത്രമാണെന്നും ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയാണ് താനെന്നും ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ അഹാന പറയുന്നു.
Content Highlights: actress ahaana krishna bridal look new photoshoot