'വീണുപോയി, വീണ്ടുമെഴുന്നേറ്റു, പ്രണയം കണ്ടെത്തി'; വധുവായി അണിഞ്ഞൊരുങ്ങി അഭയ ഹിരണ്മയി

പാട്ടിലും ഫാഷനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അഭയ ഹിരണ്മയി. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ അഭയ, വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്തീയ വധുവിന്റെ വേഷവിധാനത്തിലാണ് അഭയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കാതില്‍ നക്ഷത്രക്കമ്മലും മുടിയില്‍ നെറ്റ് ഫാബ്രിക്കുകൊണ്ടുള്ള ശിരോവസ്ത്രവുമണിഞ്ഞ് കൈയില്‍ വെള്ളപൂക്കളുമായി ലളിതമായ ലുക്കില്‍ നില്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഭയയെ ടാഗ് ചെയ്തുകൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വാസനാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
കൈകളില്‍ പൂക്കളുമായി ചുമരില്‍ ചാരിനില്ക്കുന്നതും കൂളിങ് ഗ്ലാസിട്ട് ഇതേ വേഷത്തില്‍ റോഡിലൂടെ ഓടുന്നതുമാണ് ചിത്രങ്ങളില്‍. ഓടിപ്പോയ വധു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
'ആശയക്കുഴപ്പങ്ങള്‍, ശരീരത്തിന്റെ പ്രതിച്ഛായ, സ്വയം വെറുപ്പ്, സാമൂഹിക സമ്മര്‍ദം എന്നിവയുടെ പൂച്ചെണ്ടുമായി അവള് ഓടിപ്പോയി. അതിനിടയ്ക്ക് അവള് വീണുപോയി, വീണ്ടും എഴുന്നേറ്റു! ആ പൂച്ചെണ്ട് ഉപേക്ഷിക്കവെ, അവള് തന്റെ പ്രണയം കണ്ടെത്തി... തന്നോടുതന്നെയുള്ള സ്നേഹം', എന്ന വിവരണത്തനൊപ്പമാണ് പോസ്റ്റ്.
പരമ്പരാഗത വേഷത്തിലും മോഡേണ്‍ ലുക്കിലുമുള്ള തന്റെ ഫോട്ടോകള്‍ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഓവര്‍ സൈസ് വൈറ്റ് ഷര്‍ട്ടില്‍ ഹോട്ട് ഫോട്ടോ ഷൂട്ടുമായും അഭയ പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള റീല്‍ ആണ് അഭയ പോസ്റ്റ് ചെയ്തിരുന്നത്.
Content Highlights: Singer Abhaya Hiranmayi shares her bridal look photoshoot