18-കാരി ലോകസുന്ദരിയാകുന്നത് ടിവിയില്‍ കണ്ട ഏഴു വയസുകാരന്‍, മെസ്സേജിലൂടെ പ്രണയം, ദൂതനായി സഹോദരന്‍

പ്രിയങ്ക ചോപ്ര ലോകസൗന്ദര്യ കിരീടം ചൂടുമ്പോള്‍ അമ്മയോടൊപ്പം ടി.വിയില്‍ അത് കണ്ടിരുന്ന ഒരു ഏഴ് വയസുകാരന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ പ്രിയങ്കയുടെ പ്രാണനും പ്രണയവുമായി. വിവാഹത്തിന്റെ എല്ലാ വാര്‍പ്പുമാതൃകകളേയും പൊളിച്ചെഴുതി 2018-ല്‍ പ്രിയങ്ക തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറവുള്ള നിക്ക് ജൊനാസിനെ വിവാഹം കഴിച്ചു. എല്ലാ തരത്തിലും വ്യത്യസ്തരായിരുന്നു ഇരുവരും.
രണ്ട് ഭാഷകള്‍ സംസാരിക്കുന്ന, രണ്ട് വ്യത്യസ്ത മതവിശ്വാസങ്ങളുള്ള, രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളായ ഇരുവരുടേയും വിവാഹം മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പലരും വിധിയെഴുതി. ഇത്രയും പ്രായം കുറവുള്ള ഒരാളെ വിവാഹം ചെയ്യാന്‍ പ്രിയങ്കയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പലരും പരിഹസിച്ചു. എന്നാല്‍, അതൊന്നും ഇരുവരുടേയും ജീവിതത്തെ ബാധിച്ചതേയില്ല. കഴിഞ്ഞ ഡിസംബറില്‍ പ്രിയങ്കയും നിക്കും വിവാഹജീവിതത്തിലെ ഏഴാം വാര്‍ഷികം ആഘോഷിച്ചു.
Content Highlights: priyanka chopra and nick jonas love story