കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻ.എസ്.എസ് വോളണ്ടിയർ അലുംനിക്ക് പുതിയ ഭാരവാഹികൾ

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർ അലൂമിനിയുടെ (ZGC NVA) പുനഃസംഘടനയുമായി ബന്ധപ്പെട്ട വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026 ജൂലൈ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയം കല്ലായി റോഡിലുള്ള വുഡീസ് ബ്ലീഷ്വർ (Woodies Bleisure) ഹോട്ടലിൽ വെച്ചാണ് യോഗം ചേർന്നത്.
യോഗത്തിൽ സംഘടനയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും വരവ്-ചെലവ് കണക്കുകൾക്ക് അംഗീകാരം നേടുകയും ചെയ്തു. തുടർന്നാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മറ്റു വിഷയങ്ങളിന്മേലുള്ള ചർച്ചയും നടന്നത്.
പുതിയ പ്രസിഡന്റായി നിഖിൽ ദാസ് എ.പി.യെ തെരഞ്ഞെടുത്തു. മഞ്ജുഷ എൻ.പി., ജുനീഷ് ഇ. എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അമൽ അജേന്ദ്രൻ ( സെക്രട്ടറി), കാവ്യ, വിഷ്ണു രാജ് ( ജോയിന്റ് സെക്രട്ടറിമാർ), ഷാധിയ (ട്രഷറർ), ആഷിഫ് പുളിക്കൽ, സനൽ പൊന്നക്കൻ ( കണ്ടന്റ് ക്രിയേറ്റർമാർ), ഇബ്നു സൈദലവി, പ്രശാന്ത് പട്ടേരി, ഷമീർ കെ.പി., വിപിൻ കേശവ്, ശീതൾ ( പ്രോഗ്രാം കോർഡിനേറ്റർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Content Highlights: The NSS Volunteer Alumni of Zamorin's Guruvayurappan College (ZGC NVA) held its Annual General Body meeting in Kozhikode and elected new office bearers, naming Nikhil Das A.P. as the new President.