വീൽച്ചെയറുകൾ നൽകി

സേവാമന്ദിരം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽ ചെയർ നൽകുന്നു
സേവാമന്ദിരം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽ ചെയർ നൽകുന്നു

രാമനാട്ടുകര: എൻ.എസ്.എസിന്റെ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂൾ നഗരസഭ പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽച്ചെയറും വാക്കറും നൽകി. എൻ.എസ്.എസ്. വിദ്യാർഥികൾ തട്ടുകടയിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പള്ളിയാളി ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനവും വേദിയിൽ നടന്നു. കൗൺസിലർ വി. റമീന അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ കെ. റഫീഖ്, ക്ലസ്റ്റർ കോഡിനേറ്റർ വി.ആർ. നാസർ, പ്രിൻസിപ്പൽ കെ.വി. ശ്രീരഞ്ജിനി, പി.ടി.എ. പ്രസിഡന്റ്‌ പി. സുനിൽകുമാർ, കെ.വി. സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: NSS students of Ramanattukara Seva Mandiram HSS donated wheelchairs and walkers to the municipality palliative care unit using funds raised from a food stall.