പ്രതികൂല കാലവസ്ഥ: 'മാതൃഭൂമി-ഫെഡറൽ ബാങ്ക് ഹെർ നൈറ്റ് ഔട്ട്’ മാറ്റിവെച്ചു

മാതൃഭൂമി ഫെഡറൽ ബാങ്ക് ഹെർ നൈറ്റ് ഔട്ടിന്റെ ഭാഗമായുള്ള ടീഷർട്ട് പ്രകാശനം
മാതൃഭൂമി ഫെഡറൽ ബാങ്ക് ഹെർ നൈറ്റ് ഔട്ടിന്റെ ഭാഗമായുള്ള ടീഷർട്ട് പ്രകാശനം

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വ്യാഴാഴ്ച രാത്രി ബീച്ചിൽ നടക്കാനിരുന്ന മാതൃഭൂമി-ഫെഡറൽ ബാങ്ക് ഹെർ നൈറ്റ് ഔട്ട് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജനുവരി 10-ന് നടക്കുന്ന മാതൃഭൂമി-ഇന്ത്യാസ് വി.കെ.സി. കോഴിക്കോട് മാരത്തണിന് മുന്നോടിയായാണ് ഗൃഹലക്ഷ്മി മാസികയുടെ സഹകരണത്തോടെ മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് വനിതകളുടെ രാത്രിനടത്തം നടത്തുന്നത്. രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന മുഴുവൻ തുകയും കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായണ് നൽകുക.