മതനിരപേക്ഷത വെല്ലുവിളിനേരിട്ടപ്പോൾ സുലൈമാൻ സേട്ട് നിർഭയനിലപാട് സ്വീകരിച്ചു -പ്രൊഫ. മുഹമ്മദ് സുലൈമാൻ

കോഴിക്കോട്: രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളിനേരിടുകയും മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയുംചെയ്ത ഘട്ടങ്ങളിലെല്ലാം ശരിയായനിലപാട് നിർഭയമായി മുറുകെപ്പിടിച്ചതാണ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പൊതുസ്വീകാര്യതയ്ക്ക് നിദാനമെന്ന് ഐഎൻഎൽ ദേശീയപ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ. കോഴിക്കോട്ട് സുലൈമാൻ സേട്ട് സെൻററിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ആർജെഡി സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, എൽഡിഎഫ് ജില്ലാകൺവീനർ മുക്കം മുഹമ്മദ്, നാഷണൽ വിമെൻസ് ലീഗ് ദേശീയപ്രസിഡൻറ് തസ്നിം ഇബ്രാഹിം, ജനറൽ സെക്രട്ടറി ഡോ. ഷമീനാ മെഹ്ത്തബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതകർക്കായി സുലൈമാൻ സേട്ട് സെൻറർ പണിത ആദ്യവീടിന്റെ താക്കോൽദാനം പ്രൊഫ. മുഹമ്മദ് സുലൈമാൻ നിർവഹിച്ചു.