മുഖസന്ധ്യവേല;പ്രഭാതശ്രീബലിക്ക് വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് എഴുന്നള്ളിച്ചു

വൈക്കം : വൈക്കത്തഷ്ടമിയുടെ ആരംഭംകുറിക്കുന്ന രണ്ടാമത്തെ ചടങ്ങായ മുഖസന്ധ്യവേലയുടെ ആദ്യശ്രീബലി ഞായറാഴ്ച രാവിലെ നടന്നു. വൈക്കത്തപ്പന് ആയിരംകുടം അഭിഷേകം നടത്തിയാണ് മുഖസന്ധ്യവേലയുടെ ചടങ്ങുകൾ തുടങ്ങിയത്. മേൽശാന്തിമാരായ അനൂപ് എസ്. നമ്പൂതിരി, ടി.ഡി. ശ്രീധരൻ നമ്പൂതിരി, ജീവേഷ് കേശവൻനമ്പൂതിരി എന്നിവർ മുഖ്യകാർമികരായിരുന്നു. ആയിരംകുടം അഭിഷേകം പൂർത്തിയാക്കിയശേഷമാണ് വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് പ്രഭാതശ്രീബലിക്ക് ആനപ്പുറത്ത് എഴുന്നള്ളിച്ചത്. മൂന്ന് പ്രദിക്ഷണത്തിന് വൈക്കംക്ഷേത്രത്തിലെ താള-വാദ്യ കലാകാരൻമാർ മേളമൊരുക്കി. വൈകീട്ട് വിളക്കിന് എഴുന്നള്ളിപ്പിനുംവൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് എഴുന്നെള്ളിച്ചു. 28-ന് മുഖസന്ധ്യവേല പൂർത്തിയാകും. രാവിലെ പ്രഭാത ശ്രീബലിയും വൈകീട്ട് വിളക്കിന് എഴുന്നെള്ളിപ്പും പ്രധാന ചടങ്ങുകളാണ്.