കെ.എസ്.എസ്.പി.എ. മണ്ഡലം സമ്മേളനം

ബ്രഹ്മമംഗലം : പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ചെമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.എ. മണ്ഡലം സമ്മേളനവും കുടുംബസംഗമവും കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.യു. അബ്രഹാം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, പഞ്ചായത്തംഗങ്ങളായ എസ്. ജയപ്രകാശ്, റഷീദ് മങ്ങാടൻ, മോനു ഹരിദാസ്, കെ.എസ്.എസ്.പി.എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. സുരേന്ദ്രൻ, ലീലാ അക്കരപ്പാടം, നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാർ, സെക്രട്ടറി സി.അജയകുമാർ, പി.കെ. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സി.യു. അബ്രഹാം (പ്രസി.), സുസോഷിണി തങ്കമണി, ടി.പി. അരവിന്ദാക്ഷൻ (വൈസ് പ്രസി.), കെ.വേണു (സെക്ര.), കെ.ഡി. സന്തോഷ്കുമാർ (ജോ.സെക്ര.), കെ.വി. ചാക്കോ (ട്രഷ.), വനിതാ ഫോറം ഭാരവാഹികളായി സുസോഷിണി (പ്രസി.), ലാലു ജോസ് (സെക്ര.).