കുന്നപ്പിള്ളിയിൽ പ്രാർഥനാമണ്ഡപം സമർപ്പിച്ചു

പെരുവ : കുന്നപ്പിള്ളി 125-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗുരുദേവക്ഷേത്രത്തിനു മുൻപിൽ പുതുതായി നിർമിച്ച പ്രാർഥനാമണ്ഡപത്തിന്റെ സമർപ്പണം നടന്നു.എസ്.എൻ.ഡി.പി. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം. ബാബു സമർപ്പണം നിർവഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് കെ.കെ. പീതാംബരൻ അധ്യക്ഷതവഹിച്ചു. ശാഖാ യോഗം വൈസ് പ്രസിഡന്റ് പി.ആർ. രാജീവ് സ്വാഗതം പറഞ്ഞു. ക്ഷേത്രം മേൽശാന്തി അരിക്കത്തിൽ അഖിൽ ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി എൻ.കെ. പീതാംബരൻ, കെ.കെ. ഗോപിനാഥൻ, രാധാമണി ടീച്ചർ, ആയിഷ പീതാംബരൻ, സുജാത രമണൻ, മജു രാജു, മോഹനൻ ഓമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിലും തുടർന്ന് നടന്ന അന്നദാനത്തിലും അനേകം ഭക്തജനങ്ങൾ പങ്കെടുത്തു.