അഖിലകേരള ചെസ് ടൂർണമെന്റ്

തലയോലപ്പറമ്പ് : അക്കാദമി ഓഫ് ചെസ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് തലയോലപ്പറമ്പിന്റെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ടൂർണമെൻറ് പഞ്ചായത്ത് പ്രസിഡൻറ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.കെ. ഉണ്ണികുട്ടൻ അധ്യക്ഷത വഹിച്ചു. 230 പേർ പങ്കെടുത്തു.
ഏഴ് റൗണ്ട് മത്സരങ്ങളാണുണ്ടായിരുന്നത്.ആറ് വയസ്സുകാരിയായ കോട്ടയം സ്വദേശിനി കരോളിൻ ആൽവിൻ മുതൽ എൺപത്തിയൊന്നുകാരനായ എറണാകുളം സ്വദേശി ആർ.ബി. പ്രഭു വരെ പോരിനിറങ്ങി.
15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ടൂർണമെന്റിൽ 20 പെൺകുട്ടികളും 50 ആൺകുട്ടികളും പങ്കെടുത്തു.
ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ജില്ലയിലെ ഏറ്റവും വലിയ ചെസ് ടൂർണമെന്റാണ് തലയോലപ്പറമ്പിൽ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.സെക്രട്ടറി ബിജു പവിത്രൻ, വി.കെ. രമേശൻ, എം.ടി. തര്യച്ചൻ, ബിനു മോഹൻ എന്നിവർ പ്രസംഗിച്ചു.