പ്രവേശനോത്സവം ആഘോഷമാക്കി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ

.
.

കോട്ടയം: പുതിയ അധ്യായന വർഷത്തിൽ സ്‌കൂളിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ആഘോഷമായ വരവേൽപ്പ് നൽകി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂൾ മനോഹരമായി അലങ്കരിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയമാണ് കുരുന്നുകളെ സ്വീകരിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ സാബു തോമസ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ വി.എം ബിജു, കൗൺസിലർ ജോഫി മരിയ ജോൺ, സ്‌കൂൾ പിടിഎ പ്രസിഡന്റ് ജെ രാജേഷ്, അധ്യാപകനായ ജോബി ജോൺസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Content Highlights: Celebratory welcome for students at Holy Family HSS for the 2026 academic year., Inauguration by former MG University Vice Chancellor Dr. Sabu Thomas., Presided over by Rev. Fr. Ronald Mathew Puthenparambil., Community involvement featuring local leaders and PTA representatives.