പ്രശാന്ത് ചന്ദ്രന്‍ ബിംസ്റ്റക് ഡയറക്ടര്‍

പ്രശാന്ത് ചന്ദ്രന്‍
പ്രശാന്ത് ചന്ദ്രന്‍

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടല്‍ തീരരാജ്യങ്ങളായ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍, തായ്ലന്‍ഡ്, ശ്രീലങ്ക എന്നീ 7 രാജ്യങ്ങളുടെ സങ്കേതിക സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബിംസ്റ്റക് (BIMSTEC) ന്റെ ഡയറക്ടറായി പ്രശാന്ത് ചന്ദ്രനെ കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ കമ്മിറ്റി നിയമിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലാണ് BIMSTEC ന്റെ ആസ്ഥാനം.

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് 2007 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പൊള്‍ ഡല്‍ഹിയില്‍ കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തില്‍ ഡയറക്ടറാണ്. എറണാകുളം റീജിയണല്‍ പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ ആയിരിക്കെ മികച്ച പാസ്സ്‌പോര്‍ട്ട് ഓഫീസിനുള്ള ബഹുമതി നിരവധി തവണ നേടിയെടുത്തിരുന്നു. ഷിപ്പിങ് മന്ത്രാലയത്തില്‍ ഡെപ്യൂട്ടി ഡയറക്ടറായും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പേരാമ്പ്ര ഗവണ്‍മെന്റ് കോളേജിലും അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ ബോട്ടണി വിഭാഗം  അധ്യാപികയായ ലക്ഷ്മി ശ്രീകുമാര്‍ ആണ് ഭാര്യ. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.

Content Highlights: prasanth chandran bimstec director