എൻ.എസ്.എസ്. വിദ്യാഭ്യാസധനസഹായം വിതരണം ചെയ്തു

എന്‍.എസ്.എസ്. വിദ്യാഭാസധനസഹായവിതരണം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.ആര്‍.കെ. ബാബു  ഉദ്ഘാടനം ചെയ്യുന്നു
എന്‍.എസ്.എസ്. വിദ്യാഭാസധനസഹായവിതരണം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.ആര്‍.കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയനിൽ നടന്ന വിദ്യാഭ്യാസധനസഹായവിതരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷനായി.

യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ. സോമൻപിള്ള, എൻ.എസ്.എസ്. ഇൻസ്പെക്ടർ എൻ. രാജ്‌നാഥ് എന്നിവർ പ്രസംഗിച്ചു. നായർ സർവീസ് സൊസൈറ്റി വഴി നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പാണ് വിതരണം ചെയ്തത്. 127 കരയോഗങ്ങളിൽനിന്നുള്ള ഓരോ വിദ്യാർഥിക്ക് സഹായം നൽകി.

Content Highlights: NSS Kunnathoor Taluk Union distributed educational scholarships to students from 127 Karayogams in Sasthamkotta.