കാട്ടിൽമേക്കതിൽ ദേവീേക്ഷത്രത്തിൽ കൊടി ഘോഷയാത്ര ഇന്ന്

ചവറ : പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് ഭജനംപാർക്കാനുള്ള കുടിലുകളുയരുന്നു. ഇക്കുറി ആയിരത്തോളം കുടിലുകളാണുയരുക.
ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കൊടി ഘോഷയാത്ര വ്യാഴാഴ്ച എട്ടിന് നടക്കും. തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാർമികത്വത്തിൽ കൊടിയും കൊടിക്കയറും കൈമാറും. ഇതും വഹിച്ചുള്ള ഘോഷയാത്ര ചമ്പക്കുളം മുളക്കിയിൽനിന്ന് ആരംഭിച്ച് പടിപ്പുരയ്ക്കൽ കാർത്യായനി ദേവീക്ഷേത്രം, എസ്.എൻ.ഡി.പി. യോഗം അമിച്ചക്കരി ശാഖാ നമ്പർ 2007, എസ്.എൻ.ഡി.പി. യോഗം നടുഭാഗം ശാഖാ നമ്പർ-2340, എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ-3466 വൈശ്യംഭാഗം, എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 16-കഞ്ഞിപ്പാടം എന്നിവിടങ്ങളിലെത്തും.
അവിടെനിന്ന് എസ്.എൻ. കവല, അമ്പലപ്പുഴ, തോട്ടപ്പള്ളി തീരദേശപാത വഴി തൃക്കുന്നപ്പുഴ, പതിയാംകര, ആറാട്ടുപുഴ, മംഗലം, വലിയഴീക്കൽ, അഴീക്കൽ, സ്രായിക്കാട്, ആലപ്പാട്, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത് ദേവീക്ഷേത്രം, കളങ്ങര മഹാദേവക്ഷേത്രം, കന്നിട്ടക്കടവ് വഴി കൊട്ടാരത്തിൻകടവിലെത്തും. അവിടെനിന്ന് കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെത്തും.
17-ന് കൊടിയേറുന്ന ഉത്സവം 28-ന് തിരുമുടി എഴുന്നള്ളത്തോടെ സമാപിക്കുമെന്ന് പ്രസിഡന്റ് പി. അനിൽ ജോയ്, സെക്രട്ടറി പി. സജി, ഖജാൻജി ആർ. സത്യേനശൻ എന്നിവർ അറിയിച്ചു.