അസംഘടിതമേഖലയിൽ സർക്കാർ നയരൂപവത്കരണം നടത്തണം-നെടുങ്ങോലം രഘു

ചാത്തന്നൂർ : അസംഘടിത മേഖലയിലെ തൊഴിലാളിക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ നയരൂപവത്കരണം നടത്തണമെന്ന് അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നെടുങ്ങോലം രഘു ആവശ്യപ്പെട്ടു.
സംഘടനയുടെ ചാത്തന്നൂർ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഒല്ലാൽ സുനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബാബു ജി. പട്ടത്താനം, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി. പ്രദീഷ്കുമാർ, കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, പടിപ്പുര വിജയൻപിള്ള, ഗീതാ ജോർജ്, സുനിത ജയകുമാർ, പത്മജ സുരേഷ്, ഷീബ വേളമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.