കൂനയിൽ ജി.എൽ.പി.എസിൽ മഷിപ്പേനദിനാചരണം

പരവൂർ : പ്ലാസ്റ്റിക്‌ രഹിത എഴുത്തുശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കൂനയിൽ ജി.എൽ.പി.എസിൽ മഷിപ്പേനദിനാചരണം നടത്തി.

പുനരുപയോഗിക്കാൻ കഴിയുന്ന മഷിപ്പേനകൾ ഉപയോഗിച്ച് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന 'എന്റെ പേന, മഷിപ്പേന' പദ്ധതി ആരംഭിച്ചു.

മഷി സൗജന്യമായി ലഭ്യമാക്കുന്നതിന് മഷിവിതരണ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. കൗണ്ടറിലേക്കാവശ്യമായ മഷി അധ്യാപകരും വിദ്യാർഥികളുമാണ് നൽകുന്നത്. പ്രധാനാധ്യാപിക മനോജ, അധ്യാപകൻ സന്തോഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.