നവം സാംസ്‌കാരികസമ്മേളനം നടത്തി

കൊട്ടിയം : നവം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വട്ടവിളയിൽ സാംസ്‌കാരികസമ്മേളനവും നാടകാവതരണവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു.

പാരമ്പര്യത്തെ കേവലം ഓർമ്മകളിൽ സൂക്ഷിക്കുകയല്ല, പുതിയ കാലത്തിന്റെ ചോദ്യങ്ങളുമായി ചേർത്തുവായിക്കുകയാണ് യഥാർഥ സാംസ്കാരികപ്രവർത്തനമെന്ന സന്ദേശം ഈ സാംസ്കാരികോത്സവം മുന്നോട്ടുവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

മുരളീധരൻ അധ്യക്ഷനായി. പ്രകാശ് വിലങ്ങറ, പി.ജെ. ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം സുമാ മോഹൻ, ജയകുമാർ, രാധാകൃഷ്ണപിള്ള, ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, സിദ്ധാർത്ഥ ഫൗണ്ടേഷൻ പ്രതിനിധികളായ വിജയകുമാർ, സജികുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ‘മാടൻമോക്ഷം’ എന്ന നാടകം അവതരിപ്പിച്ചു.