ഭാഗവതസപ്താഹയജ്ഞം തുടങ്ങി

കൊട്ടാരക്കുളം ഗണപതിക്ഷേത്രത്തിൽ സപ്താഹയജ്ഞം ആചാര്യൻ കുറിച്ചി രാമചന്ദ്രൻ ഭദ്രദീപം തെളിച്ച്‌ ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കുളം ഗണപതിക്ഷേത്രത്തിൽ സപ്താഹയജ്ഞം ആചാര്യൻ കുറിച്ചി രാമചന്ദ്രൻ ഭദ്രദീപം തെളിച്ച്‌ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊട്ടാരക്കുളം ഗണപതിക്ഷേത്രത്തിൽ സപ്താഹയജ്ഞം ആചാര്യൻ കുറിച്ചി രാമചന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മേൽശാന്തി വെങ്കിട്ടരാമ വാധ്യാർ വേദഘോഷം നടത്തി. ക്ഷേത്രം പ്രസിഡന്റ് എസ്. ശങ്കരസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എൻ. രാമകൃഷ്ണൻ, ബ്രാഹ്മണസമാജം പ്രസിഡന്റ് ആർ. കൃഷ്ണൻ, സെക്രട്ടറി എൻ. വിഷ്ണു, വനിതാസമാജം പ്രസിഡന്റ് മാലതി ഹരിഹരൻ, അഖിലഭാരത ശ്രീമദ്ഭാഗവത സത്രസമിതി ഉപാധ്യക്ഷൻ എസ്. നാരായണസ്വാമി, കൗൺസിലർമാരായ രഞ്ജിത്ത് കലുങ്കുംമുഖം, ഷൈലജ, ശശികല റാവു, ട്രഷറർ കെ.എസ്. അനന്തനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ചികിത്സാ സഹായവിതരണം കൗൺസിലർ ഷൈലജ നിർവഹിച്ചു. ഒൻപതുവരെ ദിവസവും രാവിലെമുതൽ വൈകീട്ടുവരെ ഭാഗവതപാരായണ, പ്രഭാഷണങ്ങൾ നടക്കും.