പോലീസ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ആദരിച്ച് പോലീസ് സൊസൈറ്റി

കൊല്ലം: ജില്ലാ പോലീസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും പോലീസ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ആദരിക്കുന്ന മികവ് 2026 പ്രതിഭാസംഗമവും സൗത്ത് സോൺ ഐ.ജി. പി. പ്രകാശ് ഉദ്ഘാടനം ചെയ്തു.
സിറ്റി പോലീസ് മേധാവി അശ്വതി ജിജി, റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ എന്നിവർ മുഖ്യാതിഥികളായി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു, കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എ. സുധീർ ഖാൻ, കൊല്ലം എ.സി.പി. പി. ഷാജി, ചാത്തന്നൂർ എ.സി.പി. രാകേഷ്കുമാർ, സാമൂഹിക ജീവകാരുണ്യമേഖലയിലെ മികവാർന്ന പ്രവർത്തനത്തിൽ മാതൃകയായ സഹകാരികളായ എസ്.ഐ. ഡി. ശ്രീകുമാർ, എസ്.സി.പി.ഒ. കെ.എ. സെബാസ്റ്റ്യൻ,
മികച്ച സർവീസിന് പോലീസ് മെഡൽ ബാഡ്ജ് ഓഫ് ഓണർ കമന്റേഷൻ തുടങ്ങിയവയ്ക്ക് അർഹരായ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസമേഖലയിലയിലും കായിക കലാ മേഖലയിലും മികവ് പ്രകടിപ്പിച്ച പോലീസ് കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് പുരസ്കാരങ്ങളും കാഷ് അവാർഡുകളും നൽകി.
സൊസൈറ്റി നടത്തിവരുന്ന അപകട ഇൻഷുറൻസ് പദ്ധതിക്കു പുറമേ പുതുതായി പെൻഷൻപറ്റിയ പോലീസ് ഉദ്യോഗസ്ഥർക്കായി ഒട്ടേറെ പദ്ധതികളും പ്രഖ്യാപിച്ചു. സൊസൈറ്റി പ്രസിഡന്റ് എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ആർ. ഷിനോദാസ്, വൈസ് പ്രസിഡന്റ് സി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
Content Highlights: South Zone IG P. Prakash inaugurated the Kollam District Police Society annual general meeting and excellence award ceremony honouring police officers and their families.