പി.സി. ആദിച്ചൻ വിവേചനത്തിനെതിരേ വിപ്ലവം നയിച്ച പോരാളി-കൊടിക്കുന്നിൽ സുരേഷ്

പുത്തൂർ: കീഴാള ജനവിഭാഗങ്ങളുടെ നവോത്ഥാനത്തിനു വേണ്ടി വിപ്ലവകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ധീരനായ പോരാളിയായിരുന്നു പി.സി. ആദിച്ചനെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. അഖില തിരുവിതാംകൂർ കുറവർ മഹാസഭ സ്ഥാപകാചാര്യനും മുൻ എം.പി.യും എം.എൽ.എ.യുമായ പി.സി. ആദിച്ചന്റെ 120-ാമത് ജന്മദിനാഘോഷങ്ങൾക്കു സമാപനംകുറിച്ച് പുത്തൂർമുക്ക് ജി.ഡബ്ല്യു.എൽ.പി.എസ്. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഷാജി ബി. മുഖത്തല അധ്യക്ഷനായി. ഡോ. ടി.എസ്. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാധനസഹായവിതരണം കെ.എൻ. ബാലഗോപാൽ എം.എൽ.എ.യും വിവിധമേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അനുമോദനം സി.വി. ശാന്തകുമാർ എം.എൽ.എ.യും നിർവഹിച്ചു. മഹാസഭ ഖജാൻജി ജി. മനോജ് മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജി. സരസ്വതി, മഹാസഭ ജനറൽ സെക്രട്ടറി കെ. ഗണേഷ്, അസി. സെക്രട്ടറി എൻ.പി. രാമചന്ദ്രൻ, ഓഡിറ്റർ കെ.എസ്. സുരേഷ്കുമാർ, പി.സി. ആദിച്ചന്റെ കൊച്ചുമകനും സഭ സംസ്ഥാന ഭരണസമിതി അംഗവുമായ അബു പാലാഴി, രജിസ്ട്രാർ ടി.ജി. മധു, സംസ്ഥാന ഭരണസമിതി അംഗം ജി. ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Content Highlights: MP Kodikunnil Suresh inaugurated the 120th birth anniversary concluding event of social reformer and former MP PC Adichan in Puthoor.