തീർത്ഥാടകർക്കും ഡ്രൈവർമാർക്കും ചുക്കുകാപ്പിയുമായി ഹരിവരാസനം ട്രസ്റ്റ്

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കരയിൽ ശബരിമല തീർത്ഥടകർക്കും ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്കും ചുക്ക്കാപ്പി വിതരണം ഒരുക്കി ഹരിവരാസനം ട്രസ്റ്റ്. ചുക്ക് കാപ്പിവിതരണ ഉദ്ഘാടനം എൻ. എസ്. എസ്. താലുക്ക് യൂണിയൻ പ്രസിഡന്റും പി.ആർ.വി. ഗ്രൂപ്പ് ചെയർമാനുമായ ജി. തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി സി. അനിൽ കുമാർ പ്രഭാഷണം നടത്തി. ഹരിവരാസനം റീജിയണൽ ഡയറക്ർ ഉഷാ കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ വിനോദ് പനയപള്ളി, ബിജു ചിലങ്ക, സതീഷ് കുമാർ, തേമ്പ്ര വേണുഗോപാൽ, അജയകുമാർ കോട്ടത്തല, ഹരി മൈലംകുളം, ഹരിവരാസനം ട്രസ്റ്റ് പ്രസിഡന്റ് ധനേഷ് കുമാർ, ജനറൽ സെക്രട്ടറി വൈശാഖ് മോഹൻ, സെക്രട്ടറി മണി രാജ് എന്നിവർ സംസാരിച്ചു.
Content Highlights: Harivarasanam Trust distributed dry ginger coffee to Sabarimala pilgrims and long-distance drivers on MC Road in Kottarakkara.