വയലാർ അവാർഡ് ജേതാവ് ഡോ. ആർ. രാജശ്രീക്ക് കൊല്ലത്ത് സ്വീകരണം

കൊല്ലം: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ആത്രേയകം' എന്ന നോവലിലൂടെ വയലാർ അവാർഡ് നേടിയ ഡോ. ആർ. രാജശ്രീക്ക് കൊല്ലം പബ്ലിക് ലൈബ്രറിയിൽ സ്വീകരണം നൽകി. ചടങ്ങിൽ പബ്ലിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ് ആർ നായർ ഡോ. ആർ. രാജശ്രീക്ക് ഉപഹാരം കൈമാറി. കൊല്ലം പബ്ലിക് ലൈബ്രറിയിൽ സ്വീകരണച്ചടങ്ങിനെത്തിയ അവാർഡ് ജേതാവ് ആർ. രവീന്ദ്രനാഥൻ നായരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
Content Highlights: Dr. R. Rajasree felicitated at Kollam Public Library for winning the Vayalar Award., The award-winning novel 'Athreyakam' was published by Mathrubhumi Books., Pratap R. Nair presented the memento to the author., Dr. Rajasree paid floral tribute at the memorial of R. Raveendranatha Nair.