ചരിപ്പറമ്പ്-മണ്ണൂർ പാത തകർച്ചയിൽ

തകർച്ചയിലായ ചരിപ്പറമ്പ് - മണ്ണൂർ പാത
തകർച്ചയിലായ ചരിപ്പറമ്പ് - മണ്ണൂർ പാത

കടയ്ക്കൽ: ഇട്ടിവ പഞ്ചായത്തിലെ ചരിപ്പറമ്പ്-മണ്ണൂർ പാത പൊട്ടിപ്പൊളിഞ്ഞനിലയിൽ. മൂന്ന് കിലോമീറ്റർ ദൂരമുള്ള പാതയിലെ മിക്കയിടങ്ങളും മെറ്റിലിളകി കുഴികളായി മാറി. കാൽനടയാത്രപോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. പാതയുടെ തകർച്ച കാരണം ഈ ഭാഗത്തേക്ക് ഓട്ടംവിളിച്ചാൽ വാഹനങ്ങൾ വരാറില്ല.

റീടാറിങ് ഉൾപ്പെടെയുള്ള പണികൾക്കായി എം.പി. ഫണ്ടിൽനിന്ന് രണ്ടുവർഷംമുൻപ് തുക അനുവദിച്ചിരുന്നു. എന്നാൽ പണി ഏറ്റെടുത്ത കരാറുകാരൻ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അടിയന്തരമായി ഗതാഗതപ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി.പി.ഐ. തുടയന്നൂർ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Content Highlights: The dilapidated condition of the three-kilometre Charipparambu-Mannoor road in Kadakkal causes severe travel hardships for commuters.