രാമായണ മാസമല്ലേ? പുരാണ പ്രശ്നോത്തരിമത്സരത്തിന് പങ്കെടുത്താലോ?

❓ദശാവതാരങ്ങൾ ഏവ?
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി.
❓ശ്രീമദ് ഭഗവദ്ഗീത ഏത് ഇതിഹാസ ഗ്രന്ഥത്തിന്റെ ഭാഗം?
മഹാഭാരതം. ഭീഷ്മപർവം
❓മഹാഭാരതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
❓ശ്രീകൃഷ്ണന്റെ ഗുരു ആര്?
സാന്ദീപനി
❓പരശുരാമന്റെ വംശം ഏത്?
ഭൃഗുവംശം
❓ശ്രീമദ് ഭാഗവതത്തിലെ അധ്യായങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
സ്‌കന്ധം
❓രാമ-രാവണ യുദ്ധം എത്രനാൾ?
ഏഴ്
❓ഭാരതത്തിന്റെ പുരാതന നാമം എന്ത്?
ആര്യാവർത്തം
❓ദേവസഭയുടെ പേരെന്ത്?
സുധർമ
❓പൃഥയുടെ യഥാർഥ നാമധേയം?
കുന്തി
❓പഞ്ചമവേദം എന്ന് ഭുവന പ്രസിദ്ധമായ കൃതി ഏത്?
മഹാഭാരതം
❓ശ്രീമഹാഭാഗവതം രചിച്ചതാര്?
വേദവ്യാസൻ
❓പ്രച്ഛന്ന ബുദ്ധൻ ആര്?
ശ്രീശങ്കരാചാര്യർ
❓'കുചേലവൃത്തം' വഞ്ചിപ്പാട്ടിന്റെ രചയിതാവ്?
രാമപുരത്ത് വാരിയർ
❓നാരായണീയത്തിൽ എത്ര ദശകങ്ങൾ?
നൂറ്
❓കല്പകം ആരുടെ ഉദ്യാനം?
പരമശിവൻ
❓സൂര്യന്റെ തേരാളി?
അരുണൻ
❓രാവണന്റെ അച്ഛനമ്മമാർ?
വിശ്രവസ്സും കൈകസിയും
❓പരമശിവന്റെ ജടയുടെ പേര്?
കപർദം
❓എ.ഡി. പതിന്നാലാം ശതകത്തിൽ അധ്യാത്മരാമായണം സംസ്‌കൃതത്തിൽ എഴുതിയത് ആര്?
രാമാനന്ദൻ
Content Highlights: Comprehensive 20-question quiz covering Ramayana and Mahabharata., Essential knowledge on Indian epics for the spiritual season.