ഹൃദയത്തിലെ കുഞ്ഞു ബാറ്ററി: പേസ്മേക്കർ കോശങ്ങൾ!

നമ്മുടെ ഹൃദയം ഒരു സെക്കൻഡ് പോലും നിർത്താതെ മിടിക്കുന്നത് അതിനുള്ളിൽ തനിയെ കറന്റ് ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ്! ഹൃദയത്തിന്റെ വലതുവശത്തെ മുകളിലെ അറയിൽ (Right Atrium) സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക കൂട്ടം കോശങ്ങളാണ് ഈ വൈദ്യുതി ഉണ്ടാക്കുന്നത്. ഇവയെയാണ് സ്വാഭാവിക പേസ്മേക്കർ കോശങ്ങൾ (Natural Pacemaker Cells) എന്ന് വിളിക്കുന്നത്. ശാസ്ത്രീയമായി ഇതിനെ Sinoatrial Node / SA Node എന്ന് പറയുന്നു.

ഇവ എങ്ങനെയാണ് കറന്റ് ഉണ്ടാക്കുന്നത്?
നമ്മുടെ ശരീരത്തിലെ രക്തത്തിലും കോശങ്ങളിലും ഉള്ള ചെറിയ വൈദ്യുത ചാർജുള്ള സോഡിയം, കാൽസ്യം, പൊട്ടാസ്യം എന്നീ അയോണുകൾ ഉപയോഗിച്ചാണ് ഈ കോശങ്ങൾ കറന്റ് ഉണ്ടാക്കുന്നത്. പേസ്മേക്കർ കോശങ്ങളുടെ ചർമ്മത്തിലുള്ള കുഞ്ഞു ഗേറ്റുകൾ തുറന്ന് ഈ അയോണുകൾ അകത്തേക്കും പുറത്തേക്കും ഇരച്ചുകയറുമ്പോൾ അവിടെ ഒരു കുഞ്ഞു വൈദ്യുത തരംഗം രൂപപ്പെടുന്നു. ഈ കറന്റ് മിന്നൽ വേഗത്തിൽ ഹൃദയത്തിലുടനീളം പടരുമ്പോഴാണ് ഹൃദയം ചുരുങ്ങുകയും രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നത്!

Content Highlights: Heartbeats are generated by self-produced electrical currents within the heart.