ചില്ലറക്കാരല്ല കല്ലുമ്മക്കായകൾ; കടലിലെ മലിനീകരണത്തെ പ്രതിരോധിക്കാൻ കഴിവുള്ളവരാണത്രെ !

കല്ലുമ്മക്കായകൾക്ക് കടലിലെ മലിനീകരണത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കടലിലെ പായലുകളും ഫൈറ്റോ പ്ലാങ്ക്ടണുകളുമൊക്കെയാണ് കല്ലുമ്മക്കായകളുടെ ഭക്ഷണം. ഭക്ഷണത്തിനൊപ്പം അതിസൂക്ഷ്മപ്ലാസ്റ്റിക്കുകളും കീടനാശിനികളും മറ്റ് മാലിന്യങ്ങളുമൊക്കെ കല്ലുമ്മക്കായകൾ അകത്താക്കുന്നുണ്ട്. ഇതെല്ലാം ശരീരത്തിനകത്തെത്തിയശേഷം കല്ലുമ്മക്കായകൾ അത് ശുദ്ധീകരിക്കും. എന്നിട്ട് ബാക്കിവരുന്ന ജലം പുറത്തേക്കുവിടും. ഇങ്ങനെ 25 ലിറ്റർ വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഓരോ കല്ലുമ്മക്കായയും ശുദ്ധീകരിക്കുന്നത്. മാത്രമല്ല, കടലിലെയും നദികളിലെയും മലിനീകരണത്തിന്റെ തോത് മനസ്സിലാക്കാൻ കല്ലുമ്മക്കായകളെ പരിശോധിച്ചാൽ മതി.

എന്നാൽ, മാലിന്യം മുഴുവനകത്താക്കുന്ന കല്ലുമ്മക്കായയുടെ ശരീരത്തിൽ രാസമാലിന്യങ്ങളുടെ അളവ് കൂടും. അതുകൊണ്ട് കല്ലുമ്മക്കായയുടെ വിഭാഗത്തിൽപ്പെടുന്ന ജീവികളെ ആഹാരമാക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ഗവേഷകർ പറയുന്നത്.

Content Highlights: Mussels feed on phytoplankton and algae while filtering microplastics and pesticides.