പഴഞ്ചൊല്ലിൽ പതിരില്ല; ചില പഴഞ്ചൊല്ലുകളുടെ ഇംഗ്ലീഷ് ഇതാ...

നമ്മുടെ മലയാളഭാഷയിലെ ഏതാനും പഴഞ്ചൊല്ലുകളും അവയ്ക്ക് ഏകദേശം സമാനമായ ഇംഗ്ലീഷ് ഭാഷാന്തരവും നോക്കൂ...
പഴഞ്ചൊല്ലുകളെപ്പറ്റി കേട്ടിട്ടില്ലേ? ഇംഗ്ലീഷിൽ ഇതിനെ Proverbs എന്നാണ് പറയുന്നത്. എല്ലാ രാജ്യങ്ങളിലും അതത് ഭാഷകളിൽ പഴഞ്ചൊല്ലുകളുണ്ട്. പക്ഷേ, അവയോരോന്നിനും ഏകദേശം തുല്യമായ ഭാഷാന്തരങ്ങളും എല്ലാ രാജ്യത്തുമുണ്ടാവും. ചില ഉദാഹരണങ്ങൾ നോക്കൂ...
1. മിന്നുന്നതെല്ലാം പൊന്നല്ല
All that glitters is not gold
2. അതിഝടുതി കെടുതിയുണ്ടാക്കും
Haste is waste
3. അധികമായാൽ അമൃതും വിഷം
Too much of anything is good for nothing
4. അനുഭവം ഗുരു
Experience is the best teacher
5. അണ്ണാൻകുഞ്ഞിനും തന്നാലായത്
Every little helps
6. ആളുകൂടിയാൽ പാമ്പു ചാവില്ല
Too many cooks spoil the broth
7. ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ സുഹൃത്ത്
A friend in need is a friend indeed
8. ആവശ്യം സൃഷ്ടിയുടെ മാതാവ്
Necessity is the mother of invention
9. എടുത്തുചാട്ടം ആപത്ത്
Look before you leap
10. ഐകമത്യം മഹാബലം
Unity is strength
11. പയ്യെത്തിന്നാൽ പനയും തിന്നാം
Slow and steady wins the race
12. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
If there is a will, there is a way
13. പുറംമോടിയിലല്ല കാര്യം
Don't judge a book by its cover
14. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Prevention is better than cure
15. വിതച്ചതേ കൊയ്യൂ
As you sow, so you reap
Content Highlights: Collection of 15 popular Malayalam proverbs, Exact or similar English equivalents for each Malayalam proverb, Useful guide for language learners and students.