എങ്ങനെ നന്നായി കഴിക്കാം? ആഹാരവിശേഷങ്ങളുമായി ഡോ. വി.ആർ. വസുന്ധര

ഭക്ഷണം കഴിച്ചാലെങ്ങനെയാ വലുതാവുക? കഴിച്ച ഭക്ഷണത്തിലെ പോഷകമെല്ലാം ശരീരം എങ്ങനെയാ വലിച്ചെടുക്കുക?- ആഹാരത്തെയും ദഹനത്തെയും കുറിച്ച് ആയിരം ചോദ്യങ്ങളുണ്ടാവും കുട്ടികൾക്ക്. ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായാണ് ഡോ. വി.ആർ വസുന്ധര ആൽഫാവേഴ്സ് വേദിയിലെത്തിയത്. യോഗ തെറാപ്പിസ്റ്റും നാച്ചുറോപ്പതി ഫിസിഷ്യനുമായ അവരുടെ സെഷൻ കുട്ടികൾക്ക് പുത്തൻ അറിവുപകർന്നുനൽകി.