മുക്കണ്ണൻ ഇനി പാവക്കുട്ടി; ചിരട്ടകൊണ്ട് പാവയുണ്ടാക്കി കൃഷ്ണകുമാറും കുട്ടികളും

മുക്കണ്ണൻ ചിരട്ടയുടെ കണ്ണുരണ്ടും കറുപ്പിച്ച് വായും മൂക്കും പുരികവും വരച്ച് തലയിൽ വർണ്ണക്കടലാസുകളൊമൊട്ടിച്ചപ്പോൾ കിട്ടിയത് എന്താണെന്നറിയാമോ? രസികൻ ചിരട്ടപ്പാവ. ചിരട്ട കൊണ്ട് പാവയുണ്ടാക്കി കുട്ടികൾക്ക് പപ്പറ്റ് മേക്കിങ്ങിന്റെ പുതിയതലങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു പാവനാടകകലാകാരൻ എ.കെ കൃഷ്ണകുമാർ.