എനിക്കെന്ത് നാടകം ഇവിടം കളറാണല്ലോ- വേദിക്കരികിലെ ചിത്രങ്ങൾ കളർ ചെയ്ത് കുരുന്ന്

വേദിയിൽ നാടകക്കളരി പൊടിപൊടിക്കുകയാണ്. ചേട്ടൻമാരും ചേച്ചിമാരും അഭിനയിച്ച് തകർക്കുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ പെയിന്റിൽ മുക്കിയ ബ്രഷുമായി വേദിക്കരികിൽ ഒരാളിരിപ്പുണ്ട്. ഒരു കൊച്ചുപെൺകുട്ടി. ഭിത്തിയിലെ ചിത്രങ്ങൾക്ക് നിറംകൊടുക്കുന്ന തിരക്കിലാണ് കക്ഷി. മാനും മുയലും മഴവില്ലുമൊക്കെ നിറഞ്ഞ ഭിത്തികൾ ഇത്തവണത്തെ ആൽഫാവേഴ്സ് വേദിയുടെ പ്രത്യേകതയാണ്. ഇവിടെ കുട്ടികൾക്ക് ഇഷ്ടം പോലെ നിറം കൊടുക്കാം.