ചിലന്തി വലയിൽ ചിലന്തി കുടുങ്ങാത്തത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ?

ചിലന്തികൾ അവ നെയ്യുന്ന വലയിൽ കുടുങ്ങാത്തതിനു പിന്നിൽ ഒത്തിരി കാര്യങ്ങളുണ്ട്. മിക്ക ചിലന്തികളും തങ്ങൾ സഞ്ചരിക്കുന്ന പാത പശയില്ലാത്ത ഒരുതരം നൂലുകൊണ്ടാണ് തയ്യാറാക്കുന്നത്. ഇതിലൂടെ സഞ്ചരിക്കുമ്പോൾ അവ വലയിൽ ഒട്ടിപ്പിടിക്കില്ല.

പശയുള്ള നൂലുകളും പശയില്ലാത്ത നൂലുകളും തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേകതരം രോമങ്ങളും നഖങ്ങളും ചിലന്തിയുടെ കാലുകളിലുണ്ട്. അപ്പോൾ അവയ്ക്ക് പശയുള്ള നൂലുകളെ ഒഴിവാക്കി പോകാൻ കഴിയും.

മറ്റൊരു കാര്യം, വല നെയ്യുന്ന ചിലന്തികളുടെ കാലുകളിലും ശരീരത്തിലും പശയിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരുതരം രാസവസ്തുവുണ്ട്. ഇത് ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിച്ച് പശയുള്ള നൂലുകൾ ശരീരത്തിൽ ഒട്ടിപ്പിടിക്കാതെ സഹായിക്കും.

Content Highlights: Spiders use non-sticky silk for their primary travel paths within the web., Specialized claws and hairs on spider legs help distinguish between sticky and non-sticky threads., A chemical coating on the spider's body acts as a protective shield against web adhesive.