നമ്മുടെ പരമ്പരാഗത മധുരപലഹാരമായ പഴം പാനി എളുപ്പത്തിൽ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം / പാളയം കോടൻ പഴം - 4 അല്ലെങ്കിൽ 5 (ചെറിയ കഷ്ണങ്ങളാക്കിയത്)

ശർക്കര - 250 ഗ്രാം

വെള്ളം - 1 കപ്പ്

ഏലയ്ക്ക പൊടിച്ചത് - 3 എണ്ണം

ജീരകം - 1/2 ചെറിയ സ്പൂൺ

ചുക്ക് പൊടി - 1 ചെറിയ സ്പൂൺ

പാചകം ചെയ്യുന്ന വിധം:
ശർക്കര പാനി തയ്യാറാക്കുക: ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് ഉരുക്കുക. ശർക്കര പൂർണമായും അലിഞ്ഞു കഴിയുമ്പോൾ അഴുക്കു കളയാനായി ഇത് അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര ലായനി വീണ്ടും പാത്രത്തിലാക്കി ചെറുതീയിൽ വെക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത്, ജീരകം, ചുക്ക് പൊടി എന്നിവ ചേർത്ത് ഇളക്കണം. ശർക്കര പാനി ചെറുതായി തിളച്ചു വരുമ്പോൾ അരിഞ്ഞു വെച്ച പഴം കഷണങ്ങൾ ഇതിലേക്ക് ചേർക്കാം. പഴം, ശർക്കര ലായനിയിൽ കിടന്ന് നന്നായി വെന്ത് പാനി കുറുകി വരുന്ന പാകത്തിൽ (ചെറിയ തിളയോടെ) അടുപ്പിൽ നിന്നും വാങ്ങാം. രുചികരമായ പഴം പാനി തയ്യാർ! ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

Content Highlights: Traditional Kerala recipe using ripe bananas and jaggery.