തക്കാളികൊണ്ട് പൂരി ഉണ്ടാക്കിയാലോ? ഇതാ രസികന്‍ ടൊമാറ്റോ പൂരി...

ആവശ്യമായ സാധനങ്ങള്‍:
ഗോതമ്പുപൊടി : ഒരു കപ്പ്
തക്കാളി : രണ്ടെണ്ണം
മുളകുപൊടി : ഒരു ടീ സ്പൂണ്‍
വെളിച്ചെണ്ണ, വെള്ളം, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
തക്കാളി ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കണം. എന്നിട്ട് അരിച്ചെടുത്തോളൂ.
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളും പേസ്റ്റാക്കിയ തക്കാളിയും നന്നായി ഇളക്കി കട്ടിയുള്ള മാവാക്കിയെടുക്കണം.
ഇത് ചെറിയ ഉരുളകളാക്കിയെടുത്ത് പരത്തി എണ്ണയില്‍ പൊരിച്ചെടുത്തോളൂ. ടൊമാറ്റോ പൂരി റെഡി.
Content Highlights: Make delicious Tomato Poori with wheat & tomatoes! A healthy, easy & flavorful Indian bread recipe. Perfect for breakfast.