കരാട്ടേ എന്ന വാക്കിന്റെ അർഥമറിയാമോ?

കരാട്ടേ
കരാട്ടേ

കരാട്ടെ എന്ന വാക്കിന്റെ അർഥം 'ശൂന്യമായ കൈ' എന്നാണ്. ഗിച്ചിൻ ഫുനകോഷിയാണ് ആധുനിക കരാട്ടെയുടെ പിതാവ്. ഇദ്ദേഹത്തിന്റെ കരാട്ടെ ശൈലി ഷോട്ടോക്കാൻ എന്നറിയപ്പെടുന്നു. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് കരാട്ടെ 
വളർന്നു വികസിച്ചത്. 1902-ൽ ഒക്കിനാവ ദ്വീപിലെ എല്ലാ വിദ്യാലയങ്ങളിലും കരാട്ടെ നിർബന്ധമാക്കി. കരാട്ടെ അഭ്യാസികൾ അരയിൽ ധരിക്കുന്ന ബെൽറ്റിന്റെ കളറിൽനിന്ന് ഗ്രേഡ് മനസ്സിലാക്കാം. പരമ്പരാഗത ഒക്കിനാവൻ കരാട്ടേയിൽ 
ചുവപ്പ് ബെൽറ്റാണ് ഏറ്റവും ഉയർന്ന ഗ്രേഡ്.
 

Content Highlights: origin and meaning of karate