എത്ര എളുപ്പം, എന്തുരുചി! പച്ചമാങ്ങാ രസം, ആഹാ എന്തൊരു രസം!

ആവശ്യമായ സാധനങ്ങൾ:
1. പച്ചമാങ്ങ കഷണങ്ങളാക്കിയത്- ഒന്ന്
2. പച്ചമുളക്- 2 എണ്ണം
3. ജീരകം- അര ടീസ്പൂൺ
4. ശർക്കര - ഒന്ന്
5. ഉപ്പ് - ആവശ്യത്തിന്
6. മഞ്ഞൾ- അര ടീസ്പൂൺ
7. കടുക്- അര ടീസ്പൂൺ
8. തുവരപ്പരിപ്പ്- 2-3 ടേബിൾസ്പൂൺ
9. കായം-അര ടീസ്പൂൺ
10. കറിവേപ്പില-രണ്ട് തണ്ട്


തയ്യാറാക്കുന്ന വിധം:
പരിപ്പ് കഴുകി കുക്കറിൽ രണ്ട് വിസിലിന് വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് മാങ്ങക്കഷണങ്ങളിട്ട് 10 മിനിറ്റ് തിളപ്പിച്ച് വേവിക്കണം. വെന്ത മാങ്ങക്കഷണങ്ങളും ജീരകവും പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കണം. അരപ്പിൽ കഷണങ്ങൾ ഇല്ലെന്ന്‌ ഉറപ്പുവരുത്തിയതിനുശേഷം വേവിച്ചുവെച്ച പരിപ്പിലേക്ക്‌ ചേർക്കുക. ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഉപ്പ്, ശർക്കര, കായം എന്നിവ ചേർത്ത് ചെറുതീയിൽ തിളയ്ക്കാൻ വയ്ക്കാം. വെള്ളം ആവശ്യമെങ്കിൽ ചേർത്തുകൊടുക്കണം. ഒരു പാനിൽ കടുകും ജീരകവും പൊട്ടിച്ച് കറിവേപ്പില ഇട്ട്, തിളയ്ക്കുന്ന രസത്തിൽ ഒഴിക്കാം.

Content Highlights: Step-by-step preparation of traditional Raw Mango Rasam., Perfect balance of tangy, sweet, and spicy flavors., Quick 20-minute cooking guide using simple pantry ingredients., Tips for achieving the perfect consistency for the mango base.