ഉറുമ്പേ...ഉറുമ്പേ... ഉറുമ്പിനെക്കുറിച്ചുള്ള രണ്ട് പാട്ടുകൾ ഇതാ....

ഉറുമ്പിൻ കൂട്ടം വരണുണ്ട്
വരിവരിയായി വരുന്നുണ്ട്
വമ്പനൊരുത്തൻ നേതാവ്
വമ്പുംകാട്ടി നടക്കുന്നു
പിറകെയുള്ളത് പട്ടാളം
വരിവരിയായി നടക്കുന്നു
മധുരം നുണയാൻ എത്തുന്നു!
മുറ്റത്ത് വെള്ളം
വെള്ളത്തിൽ വള്ളം
വള്ളത്തിൽ കേറാൻ
മൂന്നാലുറുമ്പ്!
തിത്തോംതെയ് പാടാൻ
എല്ലാരും വന്നേ!
Content Highlights: Engaging Malayalam rhyme about ants marching in a line