അവധിക്കാലം അടിപൊളിയാക്കാൻ ചങ്ങാതികളേ പോന്നോളൂ...ഒരു രസികൻ കവിത...

അവധിക്കാലം വന്നാൽ, അയ്യട
കളികൾ പലത് നമുക്കുണ്ടേ
അടിപൊളിയാക്കാം കൂട്ടരുമൊത്ത്
മടിച്ചിടാതെ വന്നാട്ടെ...!
മുറ്റത്തോടാം തൊട്ടു കളിക്കാം
ഊഞ്ഞാലിൻമേൽ ആടീടാം
പല വർണത്തിൽ പട്ടം തീർക്കാം
മാനത്തങ്ങ് പറത്തീടാം!
പന്തുകളിക്കാർ വേഗം വന്നാൽ
ടീമായ് ഫുട്ബോൾ ജോറാക്കാം
ബാറ്റും പന്തും കയ്യിലെടുക്കൂ,
മുറ്റം ക്രിക്കറ്റ് പിച്ചാക്കാം!
ഫ്ളാറ്റിലിരിക്കും ചങ്ങാതികളേ
ചെസ്സ് കളിക്കൂ രസമായി
കോണീം പാമ്പും ബോർഡുണ്ടെങ്ങിൽ
സമയം പോവണതറിയില്ല!
വരയിൽ വിരുതൻമാരെല്ലാരും
നിറങ്ങൾ കയ്യിലെടുത്തോളൂ
മനസ്സിനുള്ളിൽ വിരിയും ചിത്രം
മറയില്ലാതെ വരച്ചോളൂ!
അറിവ് വളർത്തും കളിയാകും
ക്വിസ്സിലുമൊരു കൈ നോക്കീടാം
ആരും വെറുതെയിരിക്കരുതേ,
അവധിക്കാലം കളയരുതേ...!
Content Highlights: Encourages active outdoor play like football and cricket., Suggests creative indoor hobbies like drawing and painting., Promotes mental stimulation through chess and quiz competitions., Focuses on productive use of leisure time during vacation period.