തിങ്കളേ.... പൂത്തിങ്കളേ.... കവിത വായിച്ചാലോ

#രജനിമോള്‍ കെ.വി.

മാനത്തുണ്ടൊരു പൂന്തിങ്കൾ

പുഞ്ചിരി തൂകി വിളിക്കുന്നു

നിന്നുടെ രാജ്യത്തെത്താനായ്

എനിക്കുമുളളിൽ കൊതിയുണ്ടേ!

കുട്ടികൾ ഞങ്ങളെ കാണുമ്പോൾ

നിനക്കുമുണ്ടോ ചെറുമോഹം?

താഴത്തേക്കു പറക്കാനായ്

താഴ്‌വര തന്നിലിറങ്ങാനായ്?

ഭൂമിയിലിങ്ങനെ ജീവിക്കാൻ

എന്തൊരു രസമാണറിയാമോ?

പറന്നു വരുമോ ചങ്ങാതീ

നിനക്ക് നൽകാം പൊന്നുമ്മ!