ആകെ കൺഫ്യൂഷനായല്ലോ? ഇതിപ്പോ എത്ര എലിയാ?

തട്ടും പുറത്തൊരു മുട്ടനെലി
കൂട്ടത്തിൽ പന്ത്രണ്ട് കുഞ്ഞനെലി
രണ്ടുപേർ നെന്മണി തേടിപ്പോയി
മൂന്നു പേർ കപ്പ തിരക്കിപ്പോയി
നാലു പേർ ഗോതമ്പിൻ പാടത്തുപോയ്
രണ്ടു പേർ അമ്മയ്ക്ക് കൂട്ടിരുന്നു
ബാക്കി എലിയെത്ര ചൊല്ലിടാമോ?
Content Highlights: Develops basic arithmetic skills through storytelling, Engaging content for primary school children.