മെല്ലേ മെല്ലെയൊഴുക്കും ഞാൻ....കവിത വായിച്ചോളൂ

#പ്രശാന്ത് കണ്ണോം

ഇടിവെട്ടുന്നൊരു മാനത്ത്

മഴ പെയ്യുന്നൊരുനേരത്ത്

മഴയുടെ തുള്ളികൾ മുറ്റത്ത്

തുരുതുരെ ചറപറ വീഴുന്നേ

കൈകൾ കൊട്ടിപ്പാടും ഞാൻ

തുള്ളിച്ചാടി നടക്കും ഞാൻ,

മഴവെള്ളത്തിൽ കളിവഞ്ചി

മെല്ലേ മെല്ലെയൊഴുക്കും ഞാൻ!

Content Highlights: Features a rhythmic Malayalam poem centered on monsoon joy