എട്ടുകാലിയെക്കുറിച്ച് ഒരു കവിത വായിച്ചാലോ? ഈണത്തിൽ പാടിനോക്കണേ

കുഞ്ഞുനൂലിൽ തൂങ്ങിയാടും
മിടുക്കനെട്ടുകാലി
ഇരവീഴ്ത്താൻ വലകെട്ടും
വിരുതനെട്ടുകാലി
ഇരവീണാൽ പാഞ്ഞുവരും
ഉടനെയെട്ടുകാലി
ഇരപിടിച്ച് കെട്ടിയിടും
പഹയനെട്ടുകാലി
വിശക്കുമ്പോൾ വായിലാക്കും
കൊതിയനെട്ടുകാലി!
Content Highlights: Classic Malayalam children's poem about a spider, Describes the spider spinning webs and catching prey, Engaging and rhythmic structure for kids